കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ഉറക്കെപ്പറയാന്‍ മുല്ലപ്പള്ളിയോട് കെ.എസ്.യു
കോഴിക്കോട്: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാതിരുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മലപ്പുറം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍. കൊന്നത് എസ്.ഡി.പി.ഐയാണെന്ന് ഉറക്കെ പറയണമെന്നും നൗഷാദ് രക്തസാക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചു.
നൗഷാദിന്റേതു രാഷ്ട്രീയക്കൊലപാതകമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
മുല്ലപ്പള്ളിയുടെ പ്രതികരണത്തിനു സമൂഹമാധ്യമത്തില്‍ വിമര്‍ശനം വന്നിരുന്നു. എസ്.ഡി.പി.ഐയുടെ പേരെടുത്തു പറയാതെ പ്രതികരിച്ച മുല്ലപ്പള്ളിയുടെ വീഡിയോക്ക് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്നായിരുന്നു അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ രോഷം പ്രകടിപ്പിച്ചത്.
https://www.facebook.com/haris.edappal.14/posts/2284238755005406
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."