ഭാരതപ്പുഴ നദീതട പദ്ധതി നടപ്പിലാക്കും; ജൂണ്‍ അഞ്ചിന് ഭാരതപ്പുഴ ദിനം ആചരിക്കും
പാലക്കാട്: നിളയുടെ നിറവ് നാടിന്‍ നിറവ് എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പൂര്‍ണ പങ്കാളിത്തതോടെ ഭാരതപ്പുഴ നദീതട പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹരിത കേരള മിഷന്‍ പദ്ധതിയുടെ സഹകരണവും തേടും. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞയെടുക്കും.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍നിന്നുമായി ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് പുഴ സംരക്ഷണത്തില്‍ പങ്കാളികളാക്കും.
ഭാവിയെ മുന്നില്‍ കണ്ട് ജലസ്രോതസുകളുടെ ദീര്‍ഘകാല വികസന സാധ്യതകള്‍ മനസിലാക്കാനും ജലസംരക്ഷണം, വാട്ടര്‍ ബഡ്ജറ്റിങ്, വാട്ടര്‍ ഓഡിറ്റ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ജലവിഭവപരിപാലന പദ്ധതി തയ്യാറാക്കന്‍ 25 ലക്ഷം രൂപയാണ് നല്‍കിട്ടുള്ളത്. എല്ലാ പഞ്ചായത്തുകളും 10,000 രൂപ വീതമാണ് നല്‍കുന്നത്. ഈ പദ്ധതി 2022 ക്കുമ്പോഴേക്കും പൂര്‍ത്തിയാക്കും.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട ജലവിഭവവകുപ്പ് , റവന്യൂവകുപ്പ്, മലീനികരണ നിയന്ത്രണബോര്‍ഡ്, പ്രാദേശിക സര്‍ക്കാരുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ജലഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ ഈ പദ്ധതി സഹായകമാകും.
പദ്ധതി നടപ്പിലാക്കാന്‍ ജൂണ്‍ രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ കാലത്ത് 10.30ന് നടക്കുന്ന ഏകദിന ശില്‍പശാല നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി അധ്യക്ഷയാകും. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ ഉദ്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് നദീതടത്തിനെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും. വൈസ് ചെയര്‍മാന്‍ ടി.കെ. നാരായണദാസ്, കിലഫാക്കല്‍റ്റി സുരേഷ് കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു സുരേഷ്, ഗീത ടീച്ചര്‍, ബിനുമോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."