കയ്യേറ്റം ശക്തമാക്കുന്നു: വെസ്റ്റ് ബാങ്കില്‍ 6000 വീടുകള്‍ കൂടി നിര്‍മിക്കാനൊരുങ്ങി ഇസ്‌റാഈല്‍
വെസ്റ്റ് ബാങ്ക്: ഇസ്‌റാഈല്‍ അധീനപ്പെടുത്തിയ ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ 6000 വീടുകള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. അതേസമയം, ഫലസ്തീനികള്‍ക്ക് 700 വീടുകള്‍ നിര്‍മിക്കാന്‍ മാത്രമാണ് ഇസ്‌റാഈല്‍ അനുമതി നല്‍കിയത്.
ഫലസ്തീനിയന്‍ അതിര്‍ത്തി പ്രദേശമായ വെസ്റ്റ് ബാങ്കിന്റെ 60 ശതമാനം സ്ഥലവും അപഹരിച്ചാണ് ഈ വീടുകള്‍ ഉയരുക. ഇത് രണ്ടു- രാജ്യ പരിഹാരം എന്ന ഭാവിയിലെ സമാധാന പ്രവര്‍ത്തികള്‍ക്ക് വിഘാതം സൃഷ്ടിക്കും.
അതേസമയം, ഫലസ്തീനികള്‍ക്കു പുതിയ വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതാണോ അതോ നിലവിലുള്ള വീടുകള്‍ക്ക് അനുമതി നല്‍കിയതാണോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍, ഇസ്‌റാഈലിന്റെ തീരുമാനം തള്ളി ഫലസ്തീന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫലസ്തീന് അവകാശപ്പെട്ട മണ്ണില്‍ ഇസ്‌റാഈലിന്റെ നിര്‍മാണപ്രവൃത്തികളോ നിയന്ത്രണങ്ങളോ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ള ഇസ്‌റാഈലിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."