ഗുജറാത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കുടിയേറ്റക്കാര്‍ക്കുനേരെ വ്യാപക അക്രമം
ബംഗളൂരു: 14 മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കുനേരെ ആക്രമണം വ്യാപകമായതോടെ ഗുജറാത്തില്‍ നിന്ന് പ്രതിദിനം നൂറിലധികം ആളുകളാണ് സ്വന്തം നാട്ടിലേക്ക് പോകുന്നത്.
അക്രമവുമായി ബന്ധപ്പെട്ട് 300 പേരെ ഗുജറാത്ത് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ നിന്ന് അന്യസംസ്ഥാനക്കാര്‍ പലായനം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ അന്യസംസ്ഥാനക്കാര്‍ക്കുനേരെ ആക്രമണം തുടരുന്നത് ഗുജറാത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമാകുകയാണ്. 2012 ഓഗസ്റ്റ് മുതല്‍ കര്‍ണാടകയില്‍ പ്രത്യേകിച്ചും ബംഗളൂരുവില്‍ നിന്ന് അന്യസംസ്ഥാനക്കാര്‍ സ്വന്തം നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരാണ് ബംഗളൂരുവില്‍ നിന്ന് പലായനം ചെയ്യുന്നത്. ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഏതാണ്ട് 30,000 വടക്കു കിഴക്കന്‍ സംസ്ഥാനക്കാരാണ് ബംഗളൂരിവില്‍ നിന്ന് പോയത്.
ഇതേഅവസ്ഥ തന്നെയാണ് ചെന്നൈയിലും പൂനെയിലുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."