സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം നവകേരള സൃഷ്ടിക്ക് അടിത്തറയിടുന്നത്: മന്ത്രി സി രവീന്ദ്രനാഥ്
പുതുക്കാട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം നവകേരള സൃഷ്ടിക്ക് അടിത്തറയിട്ടതായി മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ലോകം അത്ഭുതത്തോടെ നോക്കുന്ന സാമ്പത്തിക പ്രക്രിയയാണ് കിഫ്ബി വഴി കേരളം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റെ ബജറ്റിലാണ് പണമില്ലാത്തതെന്നും എന്നാല്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ അഞ്ചു ലക്ഷം കോടി രൂപയുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാതാവാന്‍ കാരണം യു.ഡി.എഫ് ഭരണമായിരുന്നെന്നും മന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രവീന്ദ്രനാഥ്. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എം ചന്ദ്രന്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, സി.പി.എം ജില്ലാ സെകട്ടറിയറ്റ് അംഗം കെ.കെ രാമചന്ദ്രന്‍, സി.ആര്‍ വത്സന്‍, രാഘവന്‍ മുളങ്ങാടന്‍, കെ.സി കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം കൊടകര ഏരിയ സെക്രട്ടറി ടി.എ രാമകൃഷ്ണന്‍ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം പി.കെ ശിവരാമന്‍ നന്ദിയും പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."