HOME
DETAILS

മോദി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്തു: രാഹുല്‍

  
backup
October 09 2018 | 18:10 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d-2

 

ധോല്‍പൂര്‍: നോട്ടുനിരോധനവും ജി.എസ്.ടിയുമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകര്‍ത്തതെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ധോല്‍പൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുന്ന ഒരു വാക്കാണ് താന്‍ കാവല്‍ക്കാരന്‍ (ചൗക്കിധാര്‍) ആണെന്നത്. എന്നാല്‍ അദ്ദേഹം എന്തിന്റെ കാവല്‍ക്കാരനാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല.
രാജ്യത്തെ കര്‍ഷകരേയും പാവങ്ങളെയും അവഗണിച്ച് 20ഓളം വ്യവസായികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മോദി ചെയ്യുന്നത്.
യു.പി.എ ഭരണകാലത്ത് കര്‍ഷകരുടെ 70,000 കോടി രൂപയാണ് എഴുതി തള്ളിയത്. എന്നാല്‍ കര്‍ഷകരെ അവഗണിച്ച് വന്‍വ്യവസായികള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ കിട്ടാക്കടമെന്ന പേരില്‍ ഈ സര്‍ക്കാര്‍ എഴുതി തള്ളിയത് 3.5 ലക്ഷം കോടി രൂപയാണ്.
കര്‍ഷകരേയും യുവാക്കളേയും അവഗണിച്ച പ്രധാനമന്ത്രി, നിരവ് മോദി, മെഹുല്‍ ചോക്‌സി, ലളിത് മോദി, അനില്‍ അംബാനി തുടങ്ങിയ വന്‍വ്യവസായികള്‍ക്കായിട്ടാണ് ഭരിക്കുന്നത്.
തന്റെ വ്യവസായ സുഹൃത്തുക്കള്‍ക്കായിട്ടാണ് മോദി പ്രവര്‍ത്തിക്കുന്നത്. റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരെല്ലാം കേന്ദ്രത്തിന്റെയും രാജസ്ഥാന്‍ സര്‍ക്കാരിന്റേയും വിരുദ്ധ സമീപനത്തില്‍ കഷ്ടപ്പെടുകയാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാവങ്ങള്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നടപ്പാക്കിയിരുന്നു. വസുന്ധര സര്‍ക്കാരാകട്ടെ ഇതെല്ലാം തകര്‍ക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago