ഉദ്യോഗസ്ഥര്‍ക്കെതിരേ എം.എല്‍.എ രംഗത്ത്: മന്ത്രി സുധാകരന് കത്തെഴുതി
ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട പൈങ്കുളം തൊഴുപ്പാടം റോഡിനോട് പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതര്‍ തികഞ്ഞ അവഗണന പ്രകടിപ്പിക്കുകയാണെന്ന ആരോപണവുമായി യു.ആര്‍ പ്രദീപ് എം.എല്‍.എ രംഗത്ത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് ഇരയായി നിര്‍മ്മാണം സ്തംഭിച്ച് കിടക്കുന്ന റോഡ് പുനര്‍നിര്‍മാണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന് എം.എല്‍.എ കത്തെഴുതി.
2012 - 13 ലെ ചേലക്കര നിയോജക മണ്ഡലം അസറ്റ് ഡവലപ്പ്‌മെന്റ് സ്‌കീമില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച് റോഡ് പുനരുദ്ധാരണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് ഭരണാനുമതി നല്‍കിയിരുന്നു. റോഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെടുക്കുന്നത് വിവാദമാവുകയും വ്യവഹാര നടപടികളിലേക്ക് വഴിമാറുകയും ചെയ്തു.
എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് സങ്കീര്‍ണ്ണതകള്‍ നീങ്ങുകയും നിര്‍മ്മാണം ആരംഭിക്കാന്‍ കോടതി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് അനുമതി നല്‍കുകയും ചെയ്തു. എന്നിട്ടും ഉദ്യോഗസ്ഥരില്‍ നിന്ന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എ രംഗത്തെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."