HOME
DETAILS

വിശുദ്ധമാസം: നമുക്ക് ഉപയോഗപ്പെടുത്താം

  
backup
May 31 2017 | 21:05 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af

 

 

 

വിശ്വാസി മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുന്ന കാലമാണ് പരിശുദ്ധ റമദാന്‍. ദൈവഭക്തിയിലും ആത്മീയ ചിന്തയിലുമായി വിശ്വാസി തന്റെ മുഴുസമയവും നീക്കിവെക്കുന്നു. പകല്‍ വ്രതം കൊണ്ടും രാവുകള്‍ നമസ്‌കാരങ്ങളെക്കൊണ്ടും ധന്യമാക്കി പരമാവധി നന്മകള്‍ ചെയ്ത് ഇലാഹിനോടടുക്കാന്‍ പരിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്തുന്ന വിശ്വാസി സമൂഹം ഇലാഹീകോപത്തിന് നിതാനമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നു.
'ഓ വിശ്വാസി സമൂഹമേ, പൂര്‍വ്വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ദൈവഭക്തിയുള്ളവരാവാന്‍ വേണ്ടി' എന്ന വിശുദ്ധ ഖുര്ആനിലെ ആഹ്വാനം വ്രതത്തിന്റെ ആത്യന്തിക ലക്ഷ്യം വ്യക്തമാക്കുന്നു. ദൈവ ഭക്തി യെന്ന ലക്ഷ്യം കൈവരിക്കാത്ത വ്രതങ്ങള്‍ കേവലം പട്ടിണി കിടക്കുക എന്നതിലപ്പുറം യാതൊരു ഫലവും ചെയ്യുന്നില്ല എന്ന്് സുവ്യക്തം. അതിനാല്‍ നമ്മുടെ വ്രതങ്ങള്‍ ദൈവ ഭക്തിക്കും ആത്മീയ വിചാരങ്ങള്‍ക്കും നിതാനമാവുന്നില്ലേ എന്ന് നാം പുനര്‍വിചിന്തനം നടത്തണം.
ഇസ്്‌ലാമിക ഭരണഘടനയായ വിശുദ്ധ ഖുര്‍ആന്‍ അവതീണ്ണമായ മാസം കൂടിയാണ് പരിശുദ്ധ റമദാന്‍. മാലോകര്‍ക്ക് വഴികാട്ടിയും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തവുമായി അവതരിച്ച വിശുദ്ധ ഗ്രന്ഥ പാരായണത്തില്‍ വിശ്വാസി സമൂഹം ഏറ്റവും കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്ന കാലമാണല്ലോ റമദാന്‍. പാരായണത്തോടൊപ്പം ഗഹനമായ വിശുദ്ധ ഗ്രന്ഥത്തിന്റെ ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും നമുകക്് സാധിക്കണം. മഹല്ലുകള്‍ കേന്ദ്രമായി സംഘടിപ്പിക്കപ്പെടാറുള്ള മതപഠന ക്ലാസുകള്‍ ഈ ലക്ഷ്യത്തിലേക്ക് വഴിയൊരുക്കട്ടെ.
വ്യക്തി ജീവിതത്തിലും സഹജീവികളോടുള്ള പെരുമാറ്റത്തിലും മാന്യതയും വിശുദ്ധിയും നിലനിര്‍ത്തിപ്പോരുന്നവനാണ് വിശ്വാസി. പരിശുദ്ധമായ റമദാന്‍ മാസത്തില്‍ വിശ്വാസി കളങ്കരഹിതമായ ജീവിതം നയിക്കാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നു.
അസഭ്യ വാക്കുകളും അനാവശ്യ സംസാരങ്ങളും ഒഴിവാക്കി നാവിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ നോമ്പുകാരന്‍ ശ്രദ്ധിക്കണം. ജനങ്ങളെ തിന്മയില്‍ നിന്ന് പ്രതിരോധിക്കുന്ന കവചമാണ് വ്രതം എന്നാണ് വിശുദ്ധ ഹദീസുകള്‍ സൂചിപ്പിക്കുന്നത്. 'വ്രതം കവചമാണ്. അത് കൊണ്ട് തന്നെ ആരെയും അസഭ്യം പറയുകയോ കയര്‍ത്തു സംസാരിക്കകുകയോ ചെയ്യരുത്. ശണ്ഠ കൂടാന്‍ വരുന്നവരോട് ഞാന്‍ നോമ്പുകാരനാണ് എന്നവന്‍ പറയട്ടെ'(ബുഖാരി, മുസ്ലിം) എന്നാണ് പ്രവാചകന്‍ അനുയായികളെ പഠിപ്പിച്ചത്.
അബലരെയും അശരണരെയും മറ്റു അര്‍ഹരെയും കണ്ടെത്തി ദാനധര്‍മ്മങ്ങളിലൂടെ ദൈവപ്രീതി കരസ്ഥമാക്കാന്‍ നമുക്ക് സാധിക്കണം. സല്‍ക്കര്‍മ്മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ വിശുദ്ധ മാസത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കട്ടെ...ആമീന്‍

(ലേഖകന്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും തൂശൂര്‍ ജില്ലാ പ്രസിഡന്റുമാണ്)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago