HOME
DETAILS

മരുഭൂമിയെ മരുപ്പച്ചയാക്കാന്‍ സഊദി

  
backup
October 09 2018 | 19:10 PM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%95-2

 

2.3 മില്യന്‍ മരങ്ങള്‍ നടും


റിയാദ്: സഊദിയില്‍ വ്യാപകമായി മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ നടപടികളുമായി അധികൃതര്‍. ഇതിന്റെ ഭാഗമായി 2.3 മില്യന്‍ വൃക്ഷത്തൈകള്‍ നടാന്‍ പദ്ധതികള്‍ തയാറാക്കി. പരിസ്ഥിതി ജലവകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സീസണായ ഒക്‌ടോബര്‍ ഒന്നിനാരംഭിച്ച വനവല്‍ക്കരണ പദ്ധതി അടുത്ത ഏപ്രില്‍വരെ നീണ്ടുനില്‍ക്കും.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് രാജ്യവ്യാപക വനവല്‍ക്കരണം നടപ്പാക്കുന്നത്. ഡിസംബര്‍ 15നകം എട്ടു മേഖലകളിലായി വലിയതോതില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുമെന്നു പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ഉസാമ ഫഖീഹ പറഞ്ഞു.
മദീനയില്‍ 50,000, തബൂക്കില്‍ 35,000, റിയാദില്‍ 10,000, ഖസീമില്‍ 20,000, ഉത്തര അതിര്‍ത്തിയില്‍ 15,000, ബിഷയില്‍ 1.4 ലക്ഷം, ജിസാനില്‍ 1.7 ലക്ഷം, അല്‍ അഹ്‌സയില്‍ 1.5 ലക്ഷം എന്നിങ്ങനെയാണ് മരങ്ങള്‍ വച്ചുപിടിപ്പിക്കുക.
കൂടാതെ അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നിനും ഏപ്രില്‍ പതിനഞ്ചിനുമിടയിലെ ഒന്നര മാസക്കാലയളവില്‍ 6.2 ലക്ഷം മരങ്ങളാണ് റിയാദ് മേഖലയില്‍ നട്ടുപിടിപ്പിക്കുക. അല്‍ ഖര്‍ജ് ഗവര്‍ണറേറ്റില്‍ 90,000 മരങ്ങളും ശഖറ പ്രവിശ്യയില്‍ 80,000 മരങ്ങളും അഫീഫ് ഡിസ്ട്രിക്ടില്‍ രണ്ടു ലക്ഷം മരങ്ങളും സലീല്‍ ഗവര്‍ണറേറ്റില്‍ 2.5 ലക്ഷം മരങ്ങളും നടും. ഖസീം പ്രവിശ്യയില്‍ 2.5 ലക്ഷം മരങ്ങളും മക്ക പ്രവിശ്യയില്‍ 1.2 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കും. കൂടാതെ, മരങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന രീതിയില്‍ ജലസംഭരണികളും ജലസേചനത്തിനുള്ള മറ്റു സംവിധാനങ്ങളും സജ്ജീകരിക്കുന്നുണ്ട്.
മരുഭൂമിയില്‍ വ്യാപകമായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനു വിവിധ ഏജന്‍സികളുമായി കരാറുകളിലും മന്ത്രാലയം ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമാക്കുന്ന ടൂറിസം വ്യവസായങ്ങള്‍ക്കു കരുത്തേകാനാണ് പുതിയ വനവല്‍ക്കരണംകൊണ്ടു ലക്ഷ്യമിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago