മാര്‍പാപ്പയെ ഉ.കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉന്‍
സിയൂള്‍: മാര്‍പാപ്പയെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉന്‍. ഉ.കൊറിയയും വത്തിക്കാനും തമ്മില്‍ ഔദ്യോഗിക ബന്ധമില്ലാത്തതിനാല്‍ കിമ്മിന്റെ ക്ഷണക്കത്ത് പ്രസിഡന്റ് മൂണ്‍ ജോ അടുത്തയാഴ്ച മാര്‍പാപ്പക്ക് നല്‍കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെയാണ് മൂണ്‍ ജോ വത്തിക്കാന്‍ സന്ദര്‍ശിക്കുകയെന്ന് ദ.കൊറിയന്‍ പ്രസിഡന്റിന്റെ വസതി അറിയിച്ചു.
ഒക്ടോബര്‍ 17, 18 തിയതികളിലാണ് പ്രസിഡന്റിന്റെ സന്ദര്‍ശനമെന്ന് മൂണ്‍ ജോയുടെ വക്താവ് കിം ഇയു ക്യോം പറഞ്ഞു. ഉ.കൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ സന്ദേശം സന്ദര്‍ശനത്തിനിടെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയന്‍ ഭരണഘടനയില്‍ മത വിശ്വാസത്തിനുള്ള അവകാശമുണ്ട്. ഭരണകൂടത്തിന്റെ കീഴിലായി ചര്‍ച്ച് നിലില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് കേവലം പ്രദര്‍ശനത്തിന് മാത്രമാണെന്നും ആരാധനകള്‍ നടത്താന്‍ അനുവദിക്കില്ലെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം.
യഥാര്‍ഥത്തില്‍ അവിടെ മതസ്വതന്ത്ര്യം ഇല്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ ഗവേഷകന്‍ അര്‍നോള്‍ഡ് ഫാങ്ക് പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിന് പുറത്തുള്ള ചര്‍ച്ചുകളില്‍ ആരാധനകള്‍ നടത്തിയാല്‍ ശക്തമായ ശിക്ഷയാണ് അധികൃതര്‍ വിധിക്കാറുള്ളതെന്ന് യു.എന്‍ 2014ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."