റഷ്യയുടെ ഒളിംപിക് പങ്കാളിത്തത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഐ.ഒ.സിയുടെ മൂന്നംഗസമിതി
റിയോ ഡി ജനീറോ: ഉത്തേജക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഏതൊക്കെ റഷ്യന്‍ താരങ്ങള്‍ റിയോ ഒളിംപിക്സില്‍ മത്സരിക്കുമെന്നതില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ഒളിംപിക് സമിതി.
ഓരോ റഷ്യന്‍ താരങ്ങളുടെ കേസുകള്‍ പ്രത്യേകം പരിഗണിച്ച ശേഷമായിരിക്കും അന്തിമ വിധി പുറത്തു വിടുകയെന്ന് ഐ.ഒ.സി വക്താവ് മാര്‍ക് ആദംസ് പറഞ്ഞു.
ഒളിംപിക്സ് തുടങ്ങുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മക്ലാരന് സമിതിയുടെ റിപ്പോര്‍ട്ട് മൂന്നംഗ സമിതി വിശദമായി വിലയിരുത്തുന്നുണ്ട്. ഇതുവരെ 117 റഷ്യന്‍ അത്ലറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടാവില്ല. മൂന്നംഗ സമിതിയില്‍ അന്താരാഷ്ട്ര ആര്‍ച്ചറി ഫെഡറേഷന് പ്രസിഡന്റ് ഉഗുര്‍ എര്ഡെനറും ഐ.ഒ.സി അത്ലറ്റ്സ് കമ്മിഷന് ക്ലോഡിയോ ബോക്കല്‍, സ്പെയിനില്‍ നിന്നുള്ള ഐ.ഒ.സി അംഗം യുവാന്‍ അന്റോണിയോ സമരഞ്ച് എന്നിവരാണ് ഉള്ളത്.
അതേസമയം റഷ്യക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്ന് വാഡ പ്രസിഡന്റ് ക്രെയ്ഗ് റീഡി ഐ.ഒ.സി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."