ജമാല്‍ കഷോഗിയുടെ തിരോധാനത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് യു.എന്‍
ജനീവ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ തിരോധാനത്തില്‍ ഉത്കണഠ പ്രകടിപ്പിച്ച് യു.എന്‍. സംഭവത്തില്‍ തുര്‍ക്കിയും സഊദി അറേബ്യയും അനുയോജ്യമായ അന്വേഷണം നടത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ മരിച്ചുവെന്ന വാര്‍ത്ത സത്യമാണെങ്കില്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനയുടെ വക്താവ് രവീനാ ശംദാസനി പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കഷോഗിയുടെ തിരോധാനത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക് പെന്‍സു പ്രതികരിച്ചതിന് പിന്നാലെയാണ് ശംദാസനി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ അസ്വസ്ഥനാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. വിചിത്രവും മോശവുമായ കഥകളാണ് പ്രചരിക്കുന്നത്. ഇത് താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ജമാല്‍ കഷോഗിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വളരെ പ്രയാസത്തോടെയാണ് ശ്രവിക്കുന്നതെന്നും അത് സത്യമാണെങ്കില്‍ ഇത് ദുരന്തദിനമാണെന്നും മൈക് പെന്‍സ് പറഞ്ഞു.
ആഗോള തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കതെിരേയുള്ള അക്രമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമെതിരേയുള്ള ഭീഷണികളാണെന്ന് പെന്‍സ് പറഞ്ഞു.
സഊദി പൗരനായ കഷോഗി യു.എസിലാണ് താമസിക്കുന്നത്. സഊദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയിരുന്നു. തുര്‍ക്കി വനിതയെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിന് ശേഷമാണ് കഷാഗിയ കാണാതായത്.
കഷാഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടുവെന്നാണ് തുര്‍ക്കിയുടെ അധികൃതരുടെ വാദം. എന്നാല്‍ ഇക്കാര്യം സഊദി നിഷേധിച്ചിരുന്നു. അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് പരിശോധനക്കായി സഊദി അനുമതി നല്‍കിയെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചു.
എന്നാല്‍ കഷോഗിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് തുര്‍ക്കി അന്വേഷണസംഘം ആവര്‍ത്തിച്ചു. കഷോഗിയെ കാണാതാവുന്നതിന്റെ മുന്‍പ് 15 സഊദി പൗരന്മാര്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ട് വിമാനങ്ങളിലായാണ് അവര്‍ എത്തിയത്. ഇവര്‍ പിന്നീട് ദുബൈയിലേക്കും കെയ്‌റോവിലേക്കും മടങ്ങി. കോണ്‍സുലേറ്റിന്റെ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഷോഗി കോണ്‍സുലേറ്റ് വിട്ടെന്ന് സഊദി തെളിയിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അദ്ദേഹം കോണ്‍സുലേറ്റ് വിട്ടെന്ന് നിസാരമായ പറയുന്നതിലൂടെ കാര്യങ്ങള്‍ അവസാനിക്കില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."