സി.പി.എം അവിശ്വാസത്തില്‍ ബി.ജെ.പി വൈസ് പ്രസിഡന്റ് പുറത്ത്
കുറ്റിക്കോല്‍ (കാസര്‍കോട്): കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ വൈസ് പ്രസിഡന്റ് ബി.ജെ.പിയിലെ പി. ദാമോദരന്‍ തൊടുപ്പനം പുറത്തായി. സി.പി.എം അംഗം പി. ഗോപിനാഥന്‍ കൊണ്ടുവന്ന പ്രമേയത്തെ സി.പി.ഐ അംഗവും നേരത്തേ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ ഒരു കോണ്‍ഗ്രസ് അംഗവും ഒരു സ്വതന്ത്ര അംഗവും പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ആര്‍.എസ്.പി അംഗവും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ 16 അംഗങ്ങളാണ് ഉള്ളത്.
ബി.ജെ.പിയുടെ മൂന്ന് വോട്ടുകള്‍ക്ക് എതിരെ സി.പി.എം ഒന്‍പത് വോട്ടുകള്‍ നേടി. സി.പി.എം ആറ്, സി.പി.ഐ ഒന്ന്, ഒരു സ്വതന്ത്ര അംഗവും ഒരു കോണ്‍ഗ്രസ് അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.
നേരത്തെ ബി.ജെ.പിയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരണം കൈയാളിയതിന് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ആര്‍.എസ്.പിയുടെ ഒരംഗവും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നു വിട്ടുനിന്നു. ആറു മാസം മുന്‍പും വൈസ് പ്രസിഡന്റിനെതിരെ സി.പി.എം അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും ക്വോറം തികയാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട ലിസി തോമസാണ് പഞ്ചായത്ത് പ്രസിഡന്റ്.
സി.പി.എമ്മിന്റെ തട്ടകമായ കുറ്റിക്കോലില്‍ കോണ്‍ഗ്രസ്-ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം കൈയാളുന്നത് വലിയ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."