മദ്റസാധ്യാപകര്‍ക്ക് ഇരുപത് ലക്ഷം ധനസഹായം
ചേളാരി: സമസ്ത കേരളാ ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍നിന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 20,17,000 രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്ഥം 43 പേര്‍ക്ക് 6,61,500 രൂപയും ഭവനനിര്‍മാണത്തിന് 50 പേര്‍ക്ക് 6,40,500 രൂപയും ചികിത്സാ സഹായമായി 8 പേര്‍ക്ക് 74,000 രൂപയും അടിയന്തര സഹായമായി 14 പേര്‍ക്ക് 2,00,000 രൂപയും വിധവാ സഹായമായി 8 പേര്‍ക്ക് 1,20,000 രൂപയും പ്രസവസഹായമായി 51 പേര്‍ക്ക് 2,55,000 രൂപയും അവശ സഹായമായി രണ്ടു പേര്‍ക്ക് 16,000 രൂപയും കിണര്‍, കക്കൂസ് നിര്‍മാണ സഹായമായി 50,000 രൂപയുമാണ് അനുവദിച്ചത്.
മുഅല്ലിം ക്ഷേമനിധി ചെയര്മാന് സി.കെ.എം. സ്വാദിഖ് മുസ്ലിയാര് അധ്യക്ഷനായി. എം.എം. മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, കെ.കെ. ഇബ്രാഹീം മുസ്ലിയാര് കോഴിക്കോട്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതവും കൊടക് അബ്ദുറഹിമാന് മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."