പിണറായി സര്‍ക്കാരിന്റെ നേട്ടം വീഴ്ചകള്‍: ഷെയ്ക്ക് പി. ഹാരിസ്
പാനൂര്‍: പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടമായി എടുത്തുപറയാനുള്ളത് വീഴ്ചകളും ചോര്‍ച്ചകളും മാത്രമാണെന്ന് ജനതാദള്‍(യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേയ്ക്ക് പി. ഹാരിസ്. മതേതരത്വം സംരക്ഷിക്കുക, അക്രമരാഷ്ട്രീയം ഉപേക്ഷിക്കുക, സാമൂഹ്യനീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വാഹനപ്രചാരണ ജാഥയുടെ സമാപന സമ്മേളനം പാനൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയാളുന്ന ആഭ്യന്തര വകുപ്പില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ഒതുങ്ങാത്ത നിലയിലാണെന്നും ഷെയ്ക്ക് പി.പാരിസ് പറഞ്ഞു. എന്‍. ധനഞ്ജയന്‍ അധ്യക്ഷനായി. ജാഥാ ലീഡര്‍ കെ.പി മോഹനന്‍, കെ.പി ചന്ദ്രന്‍, വി.കെ കുഞ്ഞിരാമന്‍, വി.കെ ഗിരിജന്‍, രവീന്ദ്രന്‍ കുന്നോത്ത്, വെള്ളോറ നാരായണന്‍, കരിമ്പില്‍ രാമദാസന്‍ പി.കെ പ്രവീണ്‍, ടി.പി അനന്തന്‍, പി. വിമല, ഒ.പി ഷീജ, കരുവാങ്കണ്ടി ബാലന്‍ എന്‍.കെ അനില്‍കുമാര്‍, നീതു കൃഷ്ണ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."