ഡെങ്കിപ്പനി വിട്ടുമാറാതെ മട്ടന്നൂര്‍
മട്ടന്നൂര്‍: ഡെങ്കിപ്പനി വിട്ടുമാറാതെ മട്ടന്നൂര്‍ പ്രദേശം ഭീതിയില്‍. 30 ഓളം പേരാണ് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി ചികില്‍സയില്‍ കഴിയുന്നത്.
കൂടുതല്‍ പേരും നഗരസഭയിലെ പൊറോറ, പെരിയച്ചൂര്‍, പാറാടന്ചാല് പ്രദേശത്തുള്ളവരാണ്. കഴിഞ്ഞ ഏപ്രില്‍ പത്ത് മുതല്‍ പടര്‍ന്നുപിടിച്ച ഡെങ്കിപ്പനി ഇതുവരെയായിട്ടും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതലും ചികില്‍സ തേടുന്നത്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ സംഘവും മട്ടന്നൂരിലെ ആരോഗ്യവിഭാഗം ഉദ്യാഗസ്ഥരും നഗരത്തില്‍ പരിശോധന നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം പരത്തുന്ന കൊതുക് വളരാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."