ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്ഫോടനം: 9 മരണം
ഭീലായ്: ഛത്തിസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ഒന്‍പതു തൊഴിലാളികള്‍ മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കല്‍ക്കരി ഓവനോട് ചേര്‍ന്നുള്ള വാതക പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് പൊലിസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് ഒന്‍പതുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണെന്ന് പൊലിസ് ഐ.ജി ജി.പി സിങ് അറിയിച്ചു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെ ഉടമസ്ഥതയിലുള്ളതാണ് ഭിലായ് സ്റ്റീല്‍ പ്ലാന്റ്. സെയിലിന്റെ രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പുരുക്കു നിര്‍മാണ ശാലയാണ് ഭീലായിലേത്.
കഴിഞ്ഞ ജൂണിലാണ് അത്യാധുനിക പ്ലാന്റ് നവീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. 2014 ജൂണില്‍ പ്ലാന്റിലെ ചൂളയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചിരുന്നു. റെയില്‍വേക്കുള്ള ലോകനിലവാരത്തിലുള്ള റെയിലുകള്‍ നിര്‍മിക്കുന്നത് ഭിലായ് സ്റ്റീല്‍ പ്ലാന്റിലാണ്. 260 മീറ്റര്‍ നീളത്തിലുള്ള റെയിലുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതുകൂടാതെ വ്യത്യസ്തമായ ഇരുമ്പുരുക്ക് ഉദ്പ്പന്നങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. വില്‍പ്പനക്കായി 3.153 മെട്രിക് ടണ്‍ ഉദ്പ്പന്നങ്ങളാണ് ഓരോ വര്‍ഷവും ഇവിടെ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."