സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍ ; പഴയങ്ങാടി താലൂക്ക് ആശുപത്രി ഒ.പി സമയം പുനഃക്രമീകരിച്ചില്ല
പഴയങ്ങാടി: പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒ.പി പ്രവര്‍ത്തന സമയം സര്‍ക്കാര്‍ ഉത്തരവിലൂടെ പുനക്രമീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രാവര്‍ത്തികമായില്ല. നിലവില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ.പി പ്രവര്‍ത്തന സമയം. ആറു പഞ്ചായത്തുകളില്‍ നിന്നായി എത്തുന്ന നൂറുകണക്കിന് രോഗികളുടെ തിരക്ക് പരിഗണിച്ചാണ് സര്‍ക്കാര്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ടു വരെ കൂടി ഒ.പി പ്രവര്‍ത്തിക്കുന്നതിന് ഉത്തരവിട്ടത്. നിലവിലെ പ്രവര്‍ത്തനത്തിന് തന്നെ മതിയായ ജീവനക്കാരില്ലാതെ നട്ടം തിരിയുന്ന ആശുപത്രിക്ക് പുതിയ സമയക്രമം നടപ്പാക്കാന്‍ കഴിയില്ലെന്നാണു അധികൃതര്‍ പറയുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രമായ ആശുപത്രി 2010ല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. രോഗികള്‍ക്ക് ഏറെ പ്രയോജനകരമായ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."