HOME
DETAILS
MAL
നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മാതാവ് അറസ്റ്റില്‍
backup
May 31 2017 | 23:05 PM
കണ്ണൂര്‍: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെ പൊലിസ് അറസ്റ്റുചെയ്തു. അഴീക്കോട് മീന്‍കുന്നിലെ കോട്ടായി നമിതയെ(30)യാണ് വളപട്ടണം പൊലിസ് അറസ്റ്റുചെയ്തത്.
22 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണു നമിതയുടെ വീട്ടിലെ കിടപ്പുമുറിയില്‍ ചൊവ്വാഴ്ച രാവിലെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കക്കാട് അതിരകം സ്വദേശിയായ സ്മിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
മെയ് ആദ്യവാരമാണു നമിത പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. നമിതയ്ക്ക് അവിഹിത ബന്ധത്തിലാണു കുഞ്ഞ് പിറന്നതെന്നു പൊലിസ് പറഞ്ഞു.
ഇതേതുടര്‍ന്നു കുഞ്ഞിനെ ഡി.എന്‍.എ പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണു പാലു കൊടുക്കുമ്പോള്‍ ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."