പ്രളയ സെസ് നിലവില്‍വന്നു; 928 ഉല്പന്നങ്ങള്ക്ക് വിലകൂടി
തിരുവനന്തപുരം: വിലക്കയറ്റം വിളിച്ചുവരുത്തി ഇന്നലെ അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് പ്രളയസെസ് നിലവില്‍ വന്നു. 12,18,28 ശതമാനം ജി.എസ്.ടി നിരക്കുകള്ക്കുകീഴില് വരുന്ന 928 ഉല്പന്നങ്ങള്ക്കാണ് ഒരുശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല് ശതമാനമാണ് സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവക്ക് സെസ് അധികഭാരമാകും.
രണ്ടുവര്‍ഷത്തേക്കാണ് സെസ് പിരിക്കുക. ഇതുവഴി 1,200 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ തുക കൊണ്ട് ഗ്രാമീണ റോഡുകളുടെ നിര്‍മാണവും നവീകരണവുമാണ് ലക്ഷ്യം. അതേസമയം, ജി.എസ്.ടി ഇല്ലാത്തതും അഞ്ച് ശതമാനം ജി.എസ്.ടി നിരക്കില്പ്പെട്ടതുമായ ഉല്പന്നങ്ങള്ക്ക് പ്രളയ സെസില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."