ഗൗരവ് മുഖിക്ക് പ്രായം 19 തന്നെ; വ്യക്തത വരുത്തി എ.ഐ.എഫ്.എഫ്
ബംഗളൂരു: കഴിഞ്ഞ ദിവസം ബംഗളൂരു എഫ്.സിക്കെതിരേ ഗോള്‍ നേടിയ ജംഷഡ്പുര്‍ താരം ഗൗരവ് മുഖിക്ക് 19 വയസ് ആണെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗോള്‍ നേടിയപ്പോള്‍ മാധ്യമങ്ങളും മറ്റും ഗൗരവിന് 16 വയസാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. തുടര്‍ന്ന് താരത്തിന് 16 വയസല്ലെന്ന് വാദിച്ച് ഫുട്ബോള്‍ നിരീക്ഷകരാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് എ.ഐ.എഫ്.എഫ് നടത്തിയ അന്വേഷണത്തില്‍ ഗൗരവിന്റെ യഥാര്‍ഥ പ്രായം 19 ആണെന്നു കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഗൗരവിന് 16 വയസാണെന്ന് അവകാശപ്പെടാനുണ്ടായ സാഹചര്യം ഏതാണെന്നും ഇതിനെതിരേ അന്വേഷണം നടത്തുമെന്നും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി.
പ്രായത്തില്‍ തട്ടിപ്പ് നടത്തിയതായി തെളിയുകയാണെങ്കില്‍ ഗൗരവിന് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി നേരിടേണ്ടി വരും. 2015ല്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തിയ താരങ്ങളില്‍ ഒരാളാണ് ഗൗരവ് മുഖിയെന്നും എ.ഐ.എഫ്.എഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."