HOME
DETAILS
MAL
'ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കണം'
backup
July 31 2016 | 22:07 PM
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ധിപ്പിക്കണമെന്ന് ആള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ ജില്ലാ ക്യാംപ് ആവശ്യപ്പെട്ടു. ജില്ലയിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളിലും ബാച്ചുകളിലും ഉടന്‍ തസ്തിക സൃഷ്ടിച്ച് അംഗീകാരം നല്‍കണമെന്നും ക്യാംപ് ആവശ്യപ്പെട്ടു. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ എം.എം സചീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം. വിനോദ് അധ്യക്ഷനായി. എ.കെ.എസ്.ടി.യു അക്കാദമിക് കൗണ്‍സില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ സി.പി.ഐ അസി. സെക്രട്ടറി പി.കെ കൃഷ്ണദാസ് വിതരണം ചെയ്തു. എം.ഡി മഹേഷ്, ഷീജാ മോഹന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."