HOME
DETAILS

അമൃത കോളജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

  
backup
May 31 2017 | 23:05 PM

%e0%b4%85%e0%b4%ae%e0%b5%83%e0%b4%a4-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f

 

 

തലശ്ശേരി: തലശ്ശേരി അമൃത കോളജില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2016 സെപ്റ്റംബര്‍ 29നാണ് പൊലിസ് റെയ്ഡില്‍ ഇവിടെ നിന്ന് ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ പിണറായി പാറപ്രം അമൃതയില്‍ വടക്കയില്‍ അജയന്‍, തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ടിന്റു ബി. ഷാജി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മാനവ് ഭാരത് സര്‍വകലാശാല, ഛത്തിസ്ഗഢ്, തമിഴ്‌നാട്, വിശ്വഭാരതി, ഗുരുകുല്‍ വിദ്യാപീഠ് തുടങ്ങി 12ഓളം സര്‍വകലാശാലകളുടെ പേരിലാണ് ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവുമാണ് ഇതുവരെ കേസ് അന്വേഷണം നടത്തിയിരുന്നത്. ഇനി മുതല്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ലോക്കല്‍ പൊലിസ് അന്വേഷണം മന്ദഗതിയിലായെന്ന് വ്യക്തമായതോടെ അടുത്തിടെ പത്ര പരസ്യം നല്‍കി അമൃത കോളജ് പാര്‍ട്ണര്‍ അജയന്‍ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥികളില്‍ പൊലിസ് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നെന്നും അമൃത കോളജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടെ സംഗമം സംഘടിപ്പിക്കുമെന്നുമുള്‍പ്പെടെയായിരുന്നു പരസ്യം. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  a month ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  a month ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  a month ago
No Image

ഇംഗ്ലിഷും ഹിന്ദിയും മെരുക്കാൻ ഇ-ക്യൂബ് ഭാഷാപഠനം: കുട്ടികൾക്ക് ഭാഷാശേഷി കൈവന്നെന്ന് സർക്കാർ

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  a month ago