കെ.എസ്.ആര്.ടി.സി സര്‍വിസ് നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു
തുറവൂര്‍: എഴുപുന്ന കുമ്പളങ്ങി ഫെറി ഭാഗത്തേയ്ക്കുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വിസുകള്‍ അവസാനിപ്പിച്ചതില്‍ പ്രതിഷേധം ശക്തമവുന്നു. കുമ്പളങ്ങി ഫെറി പാലം വഴി സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്.ടി.സി ചെയിന്‍ സര്‍വിസുകളാണ് നിര്‍ത്തിയത്. സന്ധ്യയ്ക്ക് ശേഷമുള്ള സര്‍വിസുകള്‍ ഇല്ലാതായിട്ട് നാളുകളേറെയായി. പ്രദേശത്തെ ബസ് സര്‍വിസുകള്‍ സ്വകാര്യബസ് ഉടമകള്‍ക്ക് തീറെഴുതി നല്‍കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് അനില്‍ കുഴിവേലി, സെക്രട്ടറി റെജി റാഫേല്‍ പറഞ്ഞു. ഹൈക്കോടതി, തോപ്പുംപടി, മട്ടാഞ്ചേരി, ചെല്ലാനം, ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളിലേക്കുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി.സര്‍വിസുകള്‍ നഷ്ടത്തിന്റെ കണക്ക് പറഞ്ഞാണ് നിര്‍ത്തിയതെന്ന് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍ സ്വകാര്യ ബസുകള്‍ നിറയെ യാത്രക്കാരുമായി ഇതുവഴി സര്‍വിസ് നടത്തുന്നുണ്ടെന്നും നഷ്ടക്കണക്കുകള്‍ പറഞ്ഞ് സ്വകാര്യ ബസ് ഉടമയെ സഹായിക്കാനാനുള്ള അധികൃതരുടെ ഒത്തുകളിയാണിതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."