കോഴിക്കോട് വിമാനത്താവള സ്വകാര്യവല്‍ക്കരണം, മുന്നോട്ടുപോകില്ലെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് എം.കെ രാഘവന്‍ എം.പി
കേരളത്തിലെ എം.പി മാരുടെ യോഗം ഇന്ന്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്ന തീരുമാനവുമായി തല്‍ക്കാലം മുന്നോട്ട് പോകില്ലെന്ന് എം.കെ രാഘവന്‍ എം.പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പ ുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പിയെ ഇക്കാര്യം അറിയിച്ചത്. എം.കെ രാഘവനൊപ്പം രമ്യ ഹരിദാസ് എം.പിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇന്ത്യയിലെ ആറോളം വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച വിവരമറിയിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഈയിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരിപ്പൂര്‍ സ്വകാര്യവല്‍ക്കരിക്കുന്നെന്ന പരാമര്‍ശമുണ്ടായതെന്ന് എം.പി കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 120 കോടി രൂപയോളം വാര്‍ഷിക ലാഭമുണ്ടായിരുന്ന രാജ്യത്തെ വിമാനത്താവളങ്ങളിലൊന്നാണെന്ന് എം.പി പറഞ്ഞു. അറ്റകുറ്റപ്പണികളുടെ പേരില്‍ രണ്ട് വര്‍ഷത്തോളം ഭാഗികമായി അടച്ചിട്ട പരിമിതമായ സാഹചര്യത്തില്‍ പോലും ലാഭകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍ രണ്ടെണ്ണം സ്വകാര്യ പങ്കാളിത്തത്തോട് കൂടി പ്രവര്‍ത്തിക്കുന്നവയാണ്. തിരുവനന്തപുരം സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരേഒരു വിമാനത്താവളമായ കോഴിക്കോടിനെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ ഗള്‍ഫ് വിമാനയാത്രാക്കൂലി വര്‍ധന ഉള്‍പ്പടെയുള്ള പ്രവാസികള്‍ നേരിടുന്ന വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്ന് കേരളത്തിലെ എം.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."