തെരുവ്വിളക്കുകള്‍ തകരാറിലായി; പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു
പൂച്ചാക്കല്‍: തെരുവ് വിളക്ക് തെളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്ക്കരിച്ചു.
പാണാവള്ളി പഞ്ചായത്തിലെ തെരുവ് വിളക്കുകളാണ് തകരാറിലായിട്ടും ഭരണസമിതിയുടെ അനാസ്ഥമൂലം തെളിയാതെ കിടക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം തെരുവ് വിളക്ക് തെളിക്കുന്നതിനും റിപ്പയറിങ്ങിനും ലക്ഷങ്ങള്‍ തുക വകകൊള്ളിച്ചെങ്കിലും ഒരു ബള്‍ബുപോലും മാറ്റിയിടാന്‍ സാധിച്ചിട്ടില്ല. പദ്ധതിയുടെ നടത്തിപ്പിനായി കരാര്‍ നല്‍കിയത് പാര്‍ട്ടി സഖാവിനാണ്. നിയമ വിരുദ്ധമായി കുറഞ്ഞ തുക നിര്‍ദേശിച്ചയാളെ തള്ളി കുടിയ തുക നിര്ദേശിച്ചയാളിനാണ് കരാര്‍ നല്‍കിയതെന്നാണ് ആരോപണം. ഈ വലിയ അഴിമതിയെപ്പറ്റി അജന്‍ഡയില്‍ വെച്ച് ചര്‍ച്ച ചെയ്യണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിപോക്ക് നടത്തിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്. രാജേഷ്, എം.രജനി, വിനീഷ്കുമാര്‍ എന്നിവരാണ് കമ്മിറ്റി ബഹിഷ്ക്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."