തോടന്നൂര്‍ ബ്ലോക്ക് സമ്പൂര്‍ണ ഹോംഷോപ്പ് പദ്ധതിയിലേക്ക്
വടകര: കോഴിക്കോടിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടന്നൂര്‍ ബ്ലോക്കിനെ സമ്പൂര്‍ണ ഹോംഷോപ്പാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പ്രാദേശികമായി നിര്‍മിക്കുന്ന കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് സുസ്ഥിരമായ പ്രാദേശിക വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള സ്ഥിരം സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതി. ഇത് പ്രവര്‍ത്തനക്ഷമമായാല്‍ ബ്ലോക്കില്‍ വിപണന രംഗത്ത് 77 വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകും. നവംബര്‍ അവസാനവാരം സമ്പൂര്‍ണ ഹോം ഷോപ്പ് പദ്ധതി പ്രഖ്യാപനം നടത്തുന്ന തരത്തില്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി.
ഒക്ടോബര്‍ 25നുള്ളില്‍ എല്ലാ വാര്‍ഡുകളിലും എ.ഡി.എസ് ജനറല്‍ ബോഡികള്‍ പൂര്‍ത്തീകരിക്കും. ഒക്‌ടോബര്‍ 25 ആണ് അപേക്ഷകള്‍ നല്‍കുന്നതിനുള്ള അവസാന തിയതി. വിദഗ്ധരെ ഉള്‍പ്പെടുത്തിയ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറു ദിവസത്തെ വിദഗ്ധ പരിശീലനം ലഭ്യമാക്കും. നവംബര്‍ 30ന് മുന്‍പ് തോടന്നൂര്‍ സമ്പൂര്‍ണ ഹോം ഷോപ്പ് ബ്ലോക്കായി പ്രഖ്യാപിക്കും. തോടന്നൂര്‍ ബ്ലോക്ക് ഓഫിസില്‍ നടന്ന സി.ഡി.എസ് ജനറല്‍ബോഡി യോഗം ബ്ലോക്ക് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ അധ്യക്ഷനായി.
കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.എം ഗിരീഷന്‍ പദ്ധതി വിശദീകരിച്ചു. ഖാദര്‍ വെള്ളിയൂര്‍, ബാലന്‍, സുമ തൈകണ്ടി, സഫിയ മലയില്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറ സ്വാഗതവും തിരുവള്ളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."