HOME
DETAILS

കാട്ടാന ശല്യം വീണ്ടും; ഭീതിയോടെ മലയോരവാസികള്‍

  
backup
October 10 2018 | 02:10 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ പാറവട്ടം, കമ്മായി, കുമ്പളച്ചോല പ്രദേശങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന കാട്ടാന ശല്യം പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
കാര്‍ഷിക വായ്പയെടുത്തും മറ്റും ആയിരങ്ങള്‍ മുടക്കി കൃഷിയിറക്കിയ കര്‍ഷകരാണ് ആനശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. രാത്രി എന്നോ പകലെന്നോ ഇല്ലാതെ ആന ഇറങ്ങുന്നത് കാരണം കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഹെക്ടര്‍ കണക്കിന് ഭൂമി ഇവിടങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ വാങ്ങിക്കൂട്ടി കൃഷിയിറക്കാതെ കാടു കയറിയതോടെയാണ് കാട്ടാനകള്‍ കൂട്ടമായി കൃഷി ഭൂമിയിലെത്തി വിള നശിപ്പിക്കാന്‍ തുടങ്ങിയത്. തിങ്കളാഴ്ച രാത്രിയിലാണ് ജനവാസ കേന്ദ്രങ്ങളിലെത്തി കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ റോഡിലൂടെ പോവുകയായിരുന്ന രജിത്ത് കാട്ടാനക്കൂട്ടത്തിന്റെ ആക്രമത്തില്‍നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇദ്ദേഹം ബഹളം വച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ എത്തുകയും കാട്ടാനക്കൂട്ടത്തെ ജനവാസ കേന്ദ്രത്തില്‍നിന്നു ഓടിക്കുകയും ചെയ്തു. എങ്കിലും കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്ക് മാറുകയായിരുന്നു. പഞ്ചായത്തിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ കാട്ടാനക്കൂട്ടങ്ങളെ വൈകുന്നേരത്തോടെ കാട്ടിലേക്ക് വിരട്ടിയോടിച്ചു. തെക്കെയില്‍ അമ്മത്, കമ്മായി അനൂപ്, താഴത്തുടി മൊയ്തു ഹാജി, താഴത്തുടി മാമി, മുറിച്ചാണ്ടി അന്ത്രു, മണക്കണ്ടി ഇബ്രാഹിം, തറേമ്മല്‍ ചോയി, ഇബ്രാഹിം ഹാജി വില്ല്യാപ്പള്ളി, ചമ്പിലോറ കുഞ്ഞിക്കണ്ണന്‍, ചമ്പിലോറ നാണ്യ തലപ്പൊയില്‍ ക്യഷ്ണന്‍, തലപ്പൊയില്‍ രാജന്‍ തുടങ്ങിയവരുടെ തെങ്ങ്, കവുങ്ങ്, കാപ്പി, കുരുമുളക് വള്ളി, വാഴ, ഇടവിളകൃഷികളും ഫലവൃക്ഷങ്ങളും പൂര്‍ണമായി കാട്ടാനക്കൂട്ടം തകര്‍ത്തു.
ജില്ലാ അതിര്‍ത്തിയിലെ സര്‍ക്കാര്‍ വനാന്തര്‍ഭാഗങ്ങളില്‍ നിന്നുമാണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലിറങ്ങി കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നത്. കാട്ടനക്കൂട്ടങ്ങളെ ഭയന്ന് കര്‍ഷകര്‍ വീടും സ്വത്തും ഒഴിവാക്കി പലായനത്തിന് ഒരുങ്ങുകയാണ്. കാട്ടാനക്കൂട്ടം ഇറങ്ങുന്ന അതിര്‍ത്തി വനമേഖലയില്‍ സോളാര്‍ കമ്പിവേലി, ആനമതില്‍ കിടങ്ങുകള്‍ എന്നിവ തീര്‍ത്ത് നരിപ്പറ്റ മലയോരത്തെ ക്യഷി ഭൂമിയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വനം വകുപ്പ് തയാറാകണമെന്നാണ് ജനതയുടെ ആവശ്യം.
കാട്ടാനക്കൂട്ടം ക്യഷി നശിപ്പിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും വനം വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെടണമെന്നും നരിപ്പറ്റ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസവും ഇതുപോലെ വിള നശിപ്പിച്ചിരുന്നു. വേനല്‍ക്കാലങ്ങളില്‍ വരള്‍ച്ച കാരണം ജലം തേടി കാടിറങ്ങുന്ന ആനക്കൂട്ടങ്ങളാണിപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നത്. ആനകളുടെയും മറ്റു വന്യജീവികളുടെയും അക്രമം കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.
വൈദ്യുത വേലികള്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തിന് ഇന്നും പരിഹാരമുണ്ടാക്കാനായിട്ടില്ല. ഈ പ്രദേശത്തെ വീടുകളില്‍ കഴിയുന്നവരും ആശങ്കയിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago