ഇന്ത്യക്ക് വീണ്ടും തോല്‍വി
ഇംഗ്ലണ്ട്: അണ്ടര്‍-19 ക്രിക്കറ്റ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ മഴയാണ് ടീമിന് വില്ലനായത്. മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 36 ഓവറില്‍ 5വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന സ്കോറില്‍ നില്‍ക്കെ മഴയെത്തിയതോടെ ഓവര്‍ 32 ഓവറാക്കി വെട്ടിച്ചുരുക്കി. തുടര്‍ന്ന് 32 ഓവറില്‍ 218 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 2 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 ടീമിന്റെ നായകന് ധ്രുവ് ജൂറല്‍ (66 പന്തില്‍ 70) മികച്ച പ്രകടനം പുറത്തെടുത്തു. കമ്രാന്‍ ഇക്ബാലും(44), പ്രഗ്നേഷ് കന്പിള്ളേവാറും (53) തിളങ്ങി.
51 റണ്‍സെടുത്ത ഓപ്പണര്‍ പര്‍വേസ് ഹൊസൈനും 49 റണ്‍സെടുത്ത അക്ബര്‍ അലിയും തിളങ്ങിയതോടെ ബംഗ്ലാദേശ് വിജയം കൈക്കലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."