പട്ടാപകല്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍
ആലപ്പുഴ: ജില്ലാകോടതിക്ക് മുന്നില്‍ പട്ടാപകല്‍ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് രണ്ടാംവാര്‍ഡ് ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ മിനിവിലാസം വീട്ടില്‍ ബൈക്ക് സതീഷ് എന്ന് വിളിക്കുന്ന സതീഷ് (27)നെയാണ്‌നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 11.30ന് ജില്ലാ കോടതിക്ക് സമീപത്താണ് സംഭവം നടന്നത്. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിനി കോടതിക്ക് മുന്നിലൂടെ നടന്നുപോകുമ്പോള്‍ എതിരെവന്ന സതീഷ് കയറിപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റി പ്രതിരോധിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ വീണ്ടും കടന്നുപിടിച്ചു. ഇത് കണ്ടുനിന്നിരുന്ന ഒരാളാണ് പ്രതിയെ പിടിച്ചുനിര്‍ത്തി പൊലിസിനെ വിളിച്ചുവരുത്തിയത്. പൊലിസ് സ്ഥലത്ത് എത്തുമ്പോള്‍ ജനംകൂടിയിരുന്നു. പ്രതിക്കെതിരെ കൈയേറ്റശ്രമങ്ങളൊന്നും ഉണ്ടായില്ല.
എന്നാല്‍ വഴിയാത്രക്കാരായ സ്ത്രീകള്‍ സംഭവമറിഞ്ഞ് ഇയാള്‍ക്കെതിരെ കയര്‍ത്തു. കൊലപാതകമുള്‍പ്പടെ ഒട്ടറേ ക്രിമിനില്‍ കേസില്‍പ്പെട്ടയാളാണ് പ്രതിയെന്ന് നോര്‍ത്ത് പൊലിസ് പറഞ്ഞു. ഇയാള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ നിന്നും ഇറങ്ങിയത്. സംഭവസമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. പ്രതിക്കൊപ്പം തിരുവനന്തപുരം ജയിലില്‍കഴിഞ്ഞ ആലപ്പുഴ സ്വദേശികളായിരുന്നു മറ്റ് രണ്ട് പേര്‍. അവര്‌ക്കൊപ്പമാണ് ഇയാള്‍ ആലപ്പുഴയിലെത്തിയതെന്ന് നോര്‍ത്ത് പോലിസ് പറഞ്ഞു. ഇവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അതിനാല്‍ ആളുകളാരും കൈയ്യേറ്റശ്രമങ്ങള്‍ക്ക് മുതിര്‍ന്നില്ല. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."