പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സാ സഹായം: 10 ലക്ഷം നല്‍കി
കോട്ടയം: ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 172 പേര്‍ക്ക് ചികിത്സാ സഹായമായി 10 ലക്ഷം രൂപ അനുവദിച്ചതായി പട്ടിക വര്‍ഗവികസന ഓഫിസര്‍. 20ലക്ഷം രൂപ ജനീ ജനരക്ഷാ പദ്ധതിക്ക് കീഴില്‍ ഗര്‍ഭിണികളായ പട്ടിക വര്‍ഗ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. 347 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
ഭവനരഹിതരായ 40 പട്ടികവര്‍ഗകുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനും വകുപ്പ് ഇക്കാലയളവില്‍ നടപടി എടുത്തു. 24 കുടുംബങ്ങള്‍ക്ക് വീടുകളുടെ അറ്റകുറ്റപണി നടത്തുന്നതിനും തുക അനുവദിച്ചു. ആകെ 96,72,858 രൂപയാണ് ജില്ലയില്‍ ഈ ഇനത്തില്‍ ചെലവഴിച്ചത്.
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി അനുവദിച്ചിട്ടുളള കോര്‍പ്പസ് ഫണ്ട് മുഖേന 57.83 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ നടത്തിയെന്നും അധികൃതര്‍ പറഞ്ഞു. മേലുകാവ് പഞ്ചായത്തിലെ കുളത്തിക്കണ്ടം കുളത്തിനാവയല്‍ കടവില്‍ കലുങ്ക് നിര്‍മാണത്തിനും ഇരുമാപ്ര തേന്‍ കല്ലൂങ്കല്‍ ഭാഗത്തെ ജലസംഭരണി നിര്‍മ്മിക്കുന്നതിനും മേലുകാവിലെ തയ്യല്‍ പരിശീലന കേന്ദ്രം പുതുക്കി പണിയുന്നതിനും പഞ്ചായത്തില്‍ കമ്മ്യൂനിറ്റി ഹാള്‍ നിര്‍മിക്കുന്നതിനുമുളള തുക കോര്‍പ്പസ് ഫണ്ടില്‍നിന്നാണ് അനുവദിച്ചത്.
ജില്ലയിലെ എട്ടു പട്ടികവര്‍ഗയുവതികള്‍ക്ക് വിവാഹ ധനസഹായമായി 4 ലക്ഷം രൂപയും കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് അനുവദിക്കുയുണ്ടായി. അനാഥരായ പട്ടിക വര്‍ഗ കുട്ടികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച കൈത്താങ്ങ് പദ്ധതിക്ക് കീഴില്‍ 1.53 ലക്ഷം രൂപയുടെ ധനസഹായം ജില്ലയിലെ 7 കുട്ടികള്‍ക്കായി നല്‍കിയിട്ടുണ്ട്. ഭക്ഷ്യസഹായ പദ്ധതി പ്രകാരം ജില്ലയിലെ 1216 കുടുംബങ്ങള്‍ക്കായി വകുപ്പ് 26.87 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
സമര്‍ഥരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പ്രോത്സാഹന പദ്ധതി പ്രകാരം 8.70 ലക്ഷം രൂപയുടെ ധനസഹായം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 183 കുട്ടികള്‍ക്ക് നല്‍കി. സമര്‍ത്ഥരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ കണ്ടെത്തി തുടക്കം മുതലേ പ്രോത്സാഹിപ്പിക്കുന്നതിനുളള അയ്യന്‍കാളി ടാലന്റ് സേര്‍ച്ച് ഡവലപ്പ്‌മെന്റ് പദ്ധതി പ്രകാരം 82 വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 2.99 ലക്ഷം രൂപയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.
മെഡിക്കല്‍- എന്‍ജിനിയറിങ് എന്‍ട്രന്‍സ് കോച്ചിങ്ങിന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കിയ ഇനത്തില്‍ 1.05 കോടി രൂപയാണ് ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത്. ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി 99.17 ലക്ഷം രൂപയും ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ജില്ലയില്‍ ചെലവഴിച്ചു. 10 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."