ബേപ്പൂരില്‍ ദുരന്തനിവാരണ സേന രൂപീകരിക്കും
ഫറോക്ക്: ദുരന്ത മുഖത്ത് രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ബേപ്പൂരില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു. മണ്ഡലം എം.എല്‍.എ വി.കെ.സി മമ്മദ് കോയയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഫയര്‍ഫോഴ്സ്, പൊലിസ്, റസിഡന്‍സ് അസോസിയേഷന്, കടല്‍ ജാഗ്രതാ സമിതി, വ്യാപാരി സംഘടനാ പ്രതിനിധികള്‍, ഓട്ടോ-ജീപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ യോഗത്തിലാണ് തീരുമാനം. ദുരന്ത രംഗത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും അപകടമരണങ്ങള്‍ ഓഴിവാക്കുന്നതിനും ആളുകളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് സേനക്ക് രൂപം നല്‍കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ തല്പരായവരില് നിന്നും അപേക്ഷ സ്വീകരിക്കുവാനും അഭിമുഖത്തിലൂടെ യോഗ്യരായവരെ കണ്ടെത്തി തുടര്‍പരിശീലനം നല്‍കാനുമാണ് പദ്ധതി. യോഗത്തില്‍ ഡോ. അജിന് അബ്ദുള്ള,ഡോ.മെഹറൂഫ് രാജ്, ജില്ലാഫയര്‍ ഓഫിസര്‍ രജീഷ,് സ്റ്റേഷന് ഓഫിസര്‍ ബഷീര്‍, പൊലിസ് ഓഫിസര്‍മാരായ അരവിന്ദന്, ദാസന് തുടങ്ങിയവര്‍ സംസാരിച്ചു. ദുരന്ത നിവാരണ സേനയുടെ ചെയര്‍മാനായി വി.കെ.സി മമ്മത്കോയ എം.എല്‍.എ, വര്‍ക്കിങ്ങ് ചെയര്മാന് കെ.സുലൈമാന്‍, കണ്‍വീനര്‍ ശരത് കള്ളക്കൂടം എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."