HOME
DETAILS

ആറ്റു തീരവും റോഡും ഇടിഞ്ഞ സംഭവം: ഫണ്ട് അനുവദിച്ചത് കരിങ്കല്‍ ഭിത്തി നിര്‍മിക്കാന്‍; കെട്ടിയത് മണല്‍ചാക്കും തെങ്ങിന്‍കുറ്റിയും ഉപയോഗിച്ച്

  
backup
June 01 2017 | 00:06 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%82-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d







തലയോലപ്പറമ്പ്: റോഡ് നന്നാക്കാനും സംരക്ഷണഭിത്തി നിര്‍മിക്കാനും ഫണ്ടില്ലെന്ന ന്യായമാണ് അധികൃതര്‍ പറയാറ്. എന്നാല്‍ ഫണ്ട് അനുവദിച്ചിട്ടും വേണ്ട രീതിയില്‍ ഉപയോഗിക്കാതെ താല്‍ക്കാലിക സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാഴ്ച്ചയാണ് വൈക്കത്ത് കാണാന്‍ കഴിയുന്നത്. കഴിഞ്ഞജൂണില്‍  മൂവാറ്റുപുഴയിലേക്ക് ആറ്റു തീരവും അനുബന്ധറോഡും ഇടിഞ്ഞു താഴ്ന്നപ്പോള്‍ തകര്‍ന്ന ഭാഗം സംരക്ഷിക്കാന്‍ അനുവദിച്ച ഫണ്ടാണ് വേണ്ട രീതിയില്‍ ഉപയോഗിക്കാതെ അധികൃതര്‍ പാഴാക്കിയത്.
 അധികൃതര്‍ ഫണ്ട് ദുരുപയോഗിച്ചതോടെ പാലാംകടവ്-അടിയം- വെട്ടിക്കാട്ട്മുക്ക് റോഡ് മാസങ്ങളായി അപകടാവസ്ഥയിലാണ്. മൂവാറ്റുപുഴയാറിന്റെ അരികില്‍ നിന്നിരുന്ന തണല്‍ മരം കട പുഴകി വീണതോടെയാണ് ആറ്റുതീരവും അനുബന്ധ റോഡും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. തകര്‍ന്ന ഭാഗം സംരക്ഷിക്കാനായി  റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ അധികൃതര്‍ അനുവദിച്ചിരുന്നു. കരിങ്കല്ല് കെട്ടി ആറ്റുതീരം സംരക്ഷിക്കാനായിരുന്നു തുക അനുവദിച്ചത്.എന്നാല്‍ കരിങ്കല്ലിന് പകരം തെങ്ങിന്‍ കുറ്റികളും മണല്‍ ചാക്കും ഉപയോഗിച്ച് തിട്ട കെട്ടുകയാണ് ഉണ്ടായത്. ആറ്റുതീരം ഇടിഞ്ഞ് റോഡ് താഴ്ന്നപ്പോള്‍ എം.പി, എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഒന്നരക്കോടി രൂപ അനുവദിച്ചത്.
ആറ്റുതീരം ഇടിഞ്ഞതോടെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുപോയതിനാല്‍ ഒരു വാഹനം മാത്രമേ കഷ്ടിച്ച് ഇതുവഴി കടന്നുപോവുകയുള്ളു. ഇതോടെ വാഹനങ്ങള്‍ ഈ ഭാഗത്ത് അപകടത്തില്‍പ്പെടുന്നത് പതിവായി. അടിയം ചാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി പുത്തന്‍ തോടിന്റെ ഇരുവശങ്ങളിലും ബോക്‌സ് കള്‍വര്‍ട്ടര്‍ സ്ഥാപിക്കുന്ന ജോലികള്‍ നടത്തുന്നതിനായി ഏതാനും മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വെട്ടിക്കാട്ട്മുക്ക് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ അപകടാവസ്ഥയിലായ റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് പൂര്‍ണമായും തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago