കോഴിക്കോട്ട് 10.75 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
നടക്കാവ്: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് നരിക്കുനി പാറന്നൂര്‍ സ്വദേശി കൊല്ലരിക്കല്‍ മീത്തല്‍ വിഷ്ണു എന്ന ഉണ്ണിയെ (22) 10.750 കിലോ കഞ്ചാവുമായി പൊലിസ് പിടികൂടി. നടക്കാവ് സ്റ്റേഷന് പരിധിയിലെ വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലെ കിഴക്കേ പ്ലാറ്റ്ഫോമില്വച്ചാണ് നടക്കാവ് എസ്.ഐ എസ്. സജീവിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് നോര്‍ത്ത് അസി. കമ്മിഷണര്‍ ശ്രീ. പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും ചേര്‍ന്നു പിടികൂടിയത്.
ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനു ഡന്‍സാഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലഹരി-മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അന്വോഷണത്തിന്റെ ഭാഗമായി പൊലിസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് അറസ്റ്റിലായ വിഷ്ണു. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞദിവസം ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച കഞ്ചാവുമായി ഇയാള്‍ വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്തിയതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രിത നീക്കത്തിലാണു പിടിയിലാവുന്നത്. കഴിഞ്ഞയാഴ്ച അഞ്ചു കിലോ കഞ്ചാവുമായി മൂന്നുപേര്‍ കോഴിക്കോട് പൊലിസിന്റെ പിടിയിലായിരുന്നു.
അഡിഷണല്‍ എസ്.ഐ ടി.എം നിധീഷ്, സീനിയര്‍ സി.പി.ഒ അഷ്റഫ്, സി.പി.ഒ ടി.കെ ബാബു, സ്ക്വാഡ് അംഗങ്ങളായ കെ. രാജീവ്, എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ്, കെ.എ ജോമോന്, എന്‍. നവീന്‍, പി. സോജി, കെ. പ്രബിന്, പി.കെ രതീഷ്, രജിത്ത് ചന്ദ്രന്, ജിനേഷ്, എ.വി സുമേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."