ഗോരക്ഷാ-കുളമ്പുരോഗ പ്രതിരോധ യജ്ഞം ഇന്നുമുതല്‍
തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോരക്ഷാ-കുളമ്പുരോഗ പ്രതിരോധയജ്ഞം പദ്ധതിയുടെ 2-ാം ഘട്ടം ഇന്നുമുതല്‍ ജൂലൈ 26വരെ നടത്തും. വൈറസിലൂടെയാണ് കുളമ്പുരോഗം ഉണ്ടാകുന്നത് എന്നതിനാല്‍ കുത്തിവയ്പിലൂടെ മാത്രമെ സമ്പൂര്‍ണ കുളമ്പുരോഗ നിയന്ത്രിത മേഖലയാക്കി കേരളത്തെ മാറ്റാനാവൂ. കന്നുകാലി, പന്നി, ആട് തുടങ്ങിയ ഇരട്ട കുളമ്പുള്ള മൃഗങ്ങളിലാണ് രോഗം ബാധിക്കുന്നത്.
ജില്ലയില്‍ 2012 ലെ കന്നുകാലി സെന്‍സസ് പ്രകാരം 90,074 പശുക്കളും 5,690 എരുമകളും 11,696 പന്നികളുമാണുള്ളത്. നിലവിലുള്ള എല്ലാ മൃഗങ്ങളെയും ആറുമാസത്തിലൊരിക്കല്‍ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കണം. അതാത് പഞ്ചായത്തുകളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കാണ് കുത്തിവയ്പിന്റെ മേല്‍നോട്ട ചുമതല. വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ ക്യാംപുകള്‍ മുഖേനയും വീടുകള്‍ കയറിയും കുത്തിവയ്പ് നടത്തും. പ്രതിരോധ കുത്തിവയ്പിന് അഞ്ച് രൂപ വീതം കര്‍ഷകരില്‍നിന്ന് ഈടാക്കും.
പദ്ധതിയുടെ നടത്തിപ്പിന് ക്ഷീരകര്‍ഷകരുടെ സഹകരണം ഉണ്ടാവണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."