സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് മുഖ്യപരിഗണന: റോഷി അഗസ്റ്റിന്‍ എം.എല്‍.എ
ചെറുതോണി: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി ഗവ.-എയ്ഡഡ് സ്‌കൂളുകളുടെ നിലവാരമുയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും മുഖ്യപരിഗണന നല്‍കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. തോപ്രാംകുടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ സ്ഥാപിക്കുന്നതിനും ഗവ. സ്‌കൂളുകളുടെ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനും വിപുലമായ പദ്ധതി നടപ്പിാക്കുകയും സ്‌കൂളുകളില്‍ പാചക പ്പുരയുടേയും ടോയ്‌ലറ്റ് സൗകര്യങ്ങളുടേയും ലഭ്യത ഉറപ്പാക്കുകയും ചെയ്യും. നിയോജക മണ്ഡലത്തിലെ എല്ലാ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ഇതിനോടകം ഓരോ ബ്ലോക്ക് വീതം എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അധ്യാപകരോടൊപ്പം പി.ടി.എയുടേയും അഭ്യുദയകാംക്ഷികളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും സഹായം പ്രയോജനപ്പെടുത്തി പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. അനുമോദന യോഗത്തില്‍ സെലിന്‍ കുഴിഞ്ഞാലില്‍, കെ.ബി ശെല്‍വം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബേബി വെളിപറമ്പില്‍, പി.ടി.എ പ്രസിഡന്റ് സോജന്‍, സുബി കുന്തളായില്‍, ജിനേഷ് കുഴിക്കാട്ട്, റോണിയോ എബ്രാഹം, ഷിജു ചുക്കുറുമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."