സൗജന്യ പി.എസ്.സി കോച്ചിങ്; അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പരിശീലനകേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ റെഗുലര്‍ ബാച്ച്. ബിരുദവും ഉയര്‍ന്ന യോഗ്യതയും ഉള്ളവര്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ റെഗുലര്‍ ബാച്ച്-2 ബരുദധാരികള്‍ അല്ലാത്തവര്‍ക്കുമാണ് നടത്തുന്നത്. ഓരോ ബാച്ചിലും 80 ശതമാനം സീറ്റുകള്‍ മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
ആറുമാസത്തെ പരിശീനത്തില്‍ രാവിലെ 10മുതല്‍ പകല്‍ 3.30വരെയാണ് ക്ലാസ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം, ആനുകാലികം, ജനറല്‍ നോളഡ്ജ്, ഐടി, ബേസിക് സയന്‍സ്, ബാങ്കിങ്, വക്തിത്വ വികസനം, മോട്ടിവേഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നല്‍കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 15. ജൂണ്‍ 18ന് രാവിലെ 10ന് പ്രവേശന പരീക്ഷ നടത്തും.
ഉദ്യോഗാര്‍ഥികള്‍ 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമാകണം അപേക്ഷകര്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോസഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റ് ഫോര്‍ മൈനോരിറ്റി യൂത്ത്‌സ്, കാരിക്കോട്, തൊടുപുഴ ഈസ്റ്റ് പിഒ എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷാഫോറം ഓഫീസില്‍നിന്ന് നേരിട്ട് ലഭിക്കും. ഫോണ്‍: 04862-209817, 9447512032.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."