സ്റ്റീഫന്‍ പത്രോസ് കൊലപാതകം പ്രതികളുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തി
അമ്പലപ്പുഴ: കടുത്തുരുത്തിയിലെ പണമിടപാട് സ്ഥാപനമുടമ സ്റ്റീഫന്‍ പത്രോസിന്റെ കൊലപാതകവുമായി അറസ്റ്റിലായ പ്രതികളുടെ പുന്നപ്രയിലെ വീടുകളില്‍ പൊലിസ് പരിശോധന നടത്തി.
കേസിലെ പ്രതികളായ പുന്നപ്ര അറവുകാട് കിഴക്കേ തൈയില്‍ ആദര്‍ശ് (21), കൊങ്ങിണിപ്പറമ്പില്‍ അരുണ്‍ (19) എന്നിവരുടെ വീടുകളിലാണു കടുത്തുരുത്തി സി.ഐ കെ. ജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്.
രാവിലെ 9.30ന് എത്തിയ സംഘം 10ഓടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതികളിലൊരാളുടെ അമ്മയുടെ കൈയില്‍ ഏല്‍പ്പിച്ച 50,000 രൂപയും കൊലപാതകം നടക്കുന്ന സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. ഇവരുടെ സഹപാഠിയായ കാഞ്ഞിരത്താനം സ്വദേശി ജോബിനു വേണ്ടിയാണ് ഇവര്‍ കൃത്യത്തില്‍ പങ്കാളിയായത്.
ജോബിന്‍ തനിച്ചാണു കൊലപാതകം നടത്തിയത്. ഈ സമയം അരുണും ആദര്‍ശും സ്റ്റീഫന്‍ പത്രോസിന്റെ വീടിനുമുന്നില്‍ കാവല്‍ നിന്ന് ജോബിനെ സഹായിച്ചതിനും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ജോബിന്റെ പിതാവ് ജെയ്‌മോന്‍ സ്റ്റീഫന്‍ പത്രോസിനു ലക്ഷങ്ങള്‍ പലിശക്കെടുത്തിരുന്നു. ഇതെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."