സഹാനുഭൂതിയുടെ മാസം
വിശ്വാസി സമൂഹം വലിയ സന്തോഷത്തിലാണ്. കാരണം നാം കാത്തിരുന്ന കാലേക്കൂട്ടി പ്രാര്‍ഥിച്ചിരുന്ന വിശുദ്ധ മാസം വന്നെത്തി. ഈ മാസത്തിന്റെ പവിത്രതയെ വിളിച്ചോതുന്ന ഒട്ടനവധി തിരുവചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ശഹ്‌റുല്‍ മുവാസാത്ത്-പരസഹായത്തിന്റെ മാസം. വിഭവ ജീവിത രംഗങ്ങളില്‍ മറ്റുള്ളവരെ പങ്ക് ചേര്‍ക്കുക. അപ്പോള്‍ മറ്റുള്ളവരെ സഹായിക്കല്‍ റമദാന്റെ മുഖ്യ അജന്‍ഡയാകണം. പരസഹായത്തിന് വലിയ പ്രാധാന്യം നല്‍കിയ മതമാണ് വിശുദ്ധ ഇസ്‌ലാം. ചിലപ്പോള്‍ ചില ആരാധനകളേക്കാള്‍ പ്രതിഫലം ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം നബി(സ) പറഞ്ഞു മറ്റൊരാളെ സഹായിക്കാന്‍ ഇറങ്ങിത്തിരിക്കല്‍ പത്ത് വര്‍ഷത്തെ ഇഅ്തികാഫിനേക്കാള്‍ പുണ്യം. ഒരുദിനം ഭജനയിരിക്കുന്നതിന്റെ പ്രതിഫലം ഭൂമിയുടെ രണ്ടറ്റത്തിന്റെ മൂന്നിരട്ടിയകലം നരകത്തെ തൊട്ട് ദൂരത്താക്കലാണ്-(ത്വബ്‌റാനി).
മുവാസാത്തിന്റെ വിവിധ തലങ്ങള്‍ നബി(സ) തങ്ങള്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം ചെയ്യുക. സമൂഹത്തിലെ പാവങ്ങളെ കണ്ടെത്തി അവരെ സഹായിക്കുക. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തും കൂടാതെ മറ്റു പല മാര്‍ഗങ്ങളിലും നാം ഈ മാസം പരസഹായം ചെയ്യുക.മഹത്തുക്കളായ സാദാക്കളുടെ ജീവിത രീതി വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നു. അവരുടെ മുന്‍പ് മദീനയില്‍ അധിവസിക്കുന്നവരും വിശ്വാസവുമായി ഇണങ്ങി ചേര്‍ന്നവരും അവരിലേക്ക് പലായനം ചെന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവരുടെ ഹൃദയങ്ങളില്‍ ആവശ്യം അവര്‍ കണ്ടെത്തുന്നുമില്ല. അവര്‍ക്ക് എത്ര തന്നെ ആവശ്യം ഉണ്ടായിരുന്നെങ്കിലും തങ്ങളേക്കാള്‍ ഉപരി അവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.-(അല്‍ഹശ്ര്‍ 9)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."