HOME
DETAILS
MAL
'നന്മ'യ്ക്ക് സഹായങ്ങള്‍ ഏര്‍പ്പാടാക്കും: മന്ത്രി കടന്നപ്പള്ളി
backup
July 31 2016 | 22:07 PM
കണ്ണൂര്‍: കലാകാരന്മാരുടെ സംഘടനയായ നന്മയെ സഹായിക്കാന്‍ ആവശ്യമായ സമ്മര്‍ദം സര്‍ക്കാരില്‍ ചെലുത്തുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കണ്ണൂര്‍ പൊലിസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നന്മ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അംഗീകാരമുള്ള ട്രേഡ് യൂനിയന്‍ സ്വഭാവമുള്ള സംഘടനയായ നന്മയ്ക്ക് ക്ഷേമനിധി ഏര്‍പെടുത്തിയത് എല്‍.ഡി.എഫ് ഭരണകാലത്താണ്. ഒരു കലാസംഘടനയ്ക്കു വേണ്ട അംഗീകാരങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന് അധ്യക്ഷനായി. സീരിയല്‍ സിനിമാതാരം കണ്ണൂര്‍ ശ്രീലതയെ ആദരിച്ചു. നടി ബിന്ദു ജയന്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഇ സുഗതന്, എം പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."