HOME
DETAILS
MAL
കുല്‍ദീപ് സെന്‍ഗറിനെ പുറത്താക്കി ബി.ജെ.പി
backup
August 01 2019 | 07:08 AM
ലഖ്നോ: ഉന്നാവോ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം നേരിടുന്ന യു.പി എം.എല്‍.എ കുര്ദീപ് സിങ് സെന്‍ഗറിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി.
പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനു നേരെ ട്രക്ക് ഓടിച്ചുകയറ്റിയ സംഭവത്തിനു പിന്നാലെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുകയുമാണ്.
ഈ സംഭവത്തില്‍ കുല്‍ദീപ് സിങ് അടക്കം പത്തു പേര്‍ക്കെതിരെ കേസെടുക്കുകയും കേസ് സി.ബി.ഐ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."