ചുമട്ടുതൊഴിലാളി ചുമക്കുന്ന പരമാവധി ഭാരം 55 കി.ഗ്രാമായി നിജപ്പെടുത്തി
കല്‍പ്പറ്റ: ഐ.എല്‍.ഒ കണ്വന്ഷന് തീരുമാനത്തിന് അനുസൃതമായി ചുമട്ടുതൊഴിലാളികള്‍ ചുമക്കുന്ന പരമാവധി ഭാരം 55 കി.ഗ്രാമായി നിജപ്പെടുത്തി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഇത്തരത്തില്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും ചുമട്ടുതൊഴിലാളികള്‍ 55 കി.ഗ്രാമില്‍ കൂടുതല്‍ സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ നിലവില്‍ കയറ്റിറക്ക് നടത്തിക്കൊണ്ടിരിക്കുന്ന 55 കി.ഗ്രാമിന് മുകളിലുള്ള സാധനങ്ങള്‍ 55 കി.ഗ്രാമോ അതിനു താഴെയായോ ആയി നിജപ്പെടുത്തി പായ്ക്ക് ചെയ്തു മാത്രമെ തൊഴിലാളികളെക്കൊണ്ട് കയറ്റിറക്ക് നടത്തുവാന്‍ പാടുള്ളുവെന്നും നിലവില്‍ കയറ്റിറക്ക് നടത്തിക്കൊണ്ടിരിക്കുന്ന സാധനങ്ങള്‍ 55 കി.ഗ്രാമോ അതിനു താഴെയായോ ക്രമീകരിക്കുവാന്‍ ജൂലൈ 31 വരെ സമയം തൊഴിലുടമകള്‍ക്ക് അനുവദിക്കുന്നതാണെന്നും അതുവരെ 55 കി.ഗ്രാമിനു മുകളില്‍ വരുന്ന സാധനങ്ങള്‍ ഒന്നില്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിയിറക്ക് നടത്തേണ്ടതാണെന്നും ജില്ലാലേബര്‍ ഓഫിസര്‍ അറിയിച്ചു.
നിശ്ചിത ഭാരത്തില്‍ ക്രമീകരിക്കുവാന്‍ യാതൊരു തരത്തിലും സാധിക്കാത്ത സാധനങ്ങള്‍ മേല്‍ ഉത്തരവ് ബാധകമായിരിക്കുകയില്ല.
അത്തരം സാധനങ്ങല്‍ ഒന്നില്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തേണ്ടതാണ്. മേല്‍ ഉത്തരവ് ലംഘിക്കുന്ന തൊഴിലാളികള്‍ക്കെതിരെയും തൊഴിലുടമകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."