HOME
DETAILS
MAL
ലോഡ് ഷെഡിങ് ഉടനില്ല; മഴയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെ.എസ്.ഇ.ബി
backup
August 01 2019 | 08:08 AM
തിരുവനന്തപുരം: മഴക്കുറവ് മൂലം ഡാമുകളില്‍ വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വര്‍ഷകാലത്ത് കുറഞ്ഞ മഴ തുലാം മാസത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. നിലവില്‍ വൈദ്യുതിക്ക് അനുഭവപ്പെടുന്ന കുറവ് കേന്ദ്ര പൂളില്‍ നിന്നും പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്നും പരിഹരിക്കാനാണ് ശ്രമം.
കാലവര്‍ഷം പകുതി പിന്നിട്ടിട്ടും മഴ ശക്തമാകാതെ വന്നതോടെ ഡാമുകളില്‍ വന്‍ തോതില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ഡാമായ ഇടുക്കിയില്‍ കാല് ശതമാനം മാത്രം വെള്ളമാണുള്ളത്.
32 ശതമാനം മഴക്കുറവാണ് ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. മഴക്കുറവ് തുലാവര്‍ഷത്തിലൂടെ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് കെ.എസ്.ഇ.ബി ഇപ്പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."