കാലിലെ പ്ലാസ്റ്റര്‍ എന്നഴിക്കണമെന്ന് വേരന്‍ അറിയില്ല, ട്രൈബല്‍ പ്രൊമോട്ടര്‍ക്കും
സുല്‍ത്താന്‍ ബത്തേരി: അജ്ഞാത വാഹനമിടിച്ച് കാലൊടിഞ്ഞ് ചികിത്സയില്‍ കഴിയുന്ന ഗോത്രവര്‍ഗ വൃദ്ധന്റെ ജീവിതം ദുരിത പൂര്‍ണം. ബത്തേരി കുപ്പാടി പുതുച്ചോല പണിയകോളനിയിലെ വേരനാണ് ദുരിതമനുഭവിക്കുന്നത്.
രണ്ട് മാസം മുന്‍പാണ് ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്ത്വച്ച് വേരനെ വാഹനം ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ വേരന്റെ ഇടതുകാലിലെ എല്ലുപൊട്ടി. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കാലിന് പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതിനിടയില്‍ ആകെ നൂറ്റമ്പത് രൂപയാണ് ഇവര്‍ക്ക് ട്രൈബല്‍ വകുപ്പ് അധികൃതര്‍ നല്‍കിയത്. മക്കളില്ലാത്ത വേരന്‍ ഏക ആശ്രയം ഭാര്യ ചീരയാണ്. നിലവില്‍ കോളനിയിലെ ആരെങ്കിലും നല്കുന്ന ഭക്ഷണമാണ് ഇവരുടെ പട്ടിണി മാറ്റുന്നത്.
കാലിലെ പ്ലാസ്റ്റര്‍ എന്ന് അഴിക്കണം എന്നു പോലും ഇവര്‍ക്കറിയില്ല. ട്രൈബല്‍ പ്രൊമോട്ടറും ഇതു സംബബന്ധിച്ച് ഒന്നും പറയുന്നില്ലെന്ന് ചീര പറയുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി ട്രൈബല്‍ വകുപ്പും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പ്രവര്‍ത്തിക്കുമ്പോഴാണ് കാലിലെ പ്ലാസ്റ്റര്‍ അഴിക്കാനെന്നും പോകണമെന്നു പോലുമറിയാതെ ഈ വൃദ്ധ ദമ്പതികള്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."