ജി.എസ്.ടി ജൂണ്‍ 15ന് അവസാനിക്കും
കല്‍പ്പറ്റ: നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷന് ഇന്ന് മുതല്‍ പുനരാരംഭിക്കും. ഇതിനാവശ്യമായ താല്കാലിക ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 30ന് അവസാനിച്ച ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ 70 ശതമാനം വ്യാപാരികളും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക് ജി.എസ്.ടി ശൃംഖലയിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. വ്യാപാരികള്‍ അവരുടെ വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങള്‍ ജി.എസ്.ടി ശൃംഖലയില്‍ അപ്ലോഡ് ചെയ്ത് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാത്തപക്ഷം ജി.എസ്.ടി രജിസ്ട്രേഷന് ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.
ജി.എസ്.ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."