ചിരിയുടെ ചലഞ്ച് തീര്‍ത്ത് 'ഒരു യമണ്ടന്‍ ചലഞ്ച് '
തിരുവനന്തപുരം: സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി നര്‍മ്മകൈരളി വേദിയില്‍ ഡോ. തോമസ് മാത്യു അവതരിപ്പിച്ച 'ഒരു യമണ്ടന്‍ ചലഞ്ച് 'നിറഞ്ഞ ചിരിയോടെ സദസ് ഏറ്റുവാങ്ങി.
അടുത്തിടെയുണ്ടായ മൂന്ന് കോടതി വിധികള്‍ ജനങ്ങളിലുണ്ടാക്കിയ മാറ്റം ഒരു കുടുംബ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുകയായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള ഒരച്ഛന്റെ വ്യാകുലതകള്‍ മൂന്ന് വിധിയുടെ രൂപത്തില്‍ വന്നപ്പോള്‍ ആസ്വാദകര്‍ക്ക് ഹൃദ്യമുള്ള അനുഭവമായി മാറി. ഡോ. തോമസ് മാത്യു, എ.എസ് ജോബി, മണിക്കുട്ടന്‍ ചവറ, തമലം ശ്രീകുമാര്‍, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, ഈശ്വര്‍ പോറ്റി, പ്രദീപ് അയിരൂപ്പാറ, ദീപു അരുണ്‍, സഖറിയ, അഡ്വ. മംഗളതാര, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജന ശ്രീകുമാര്‍, ഗായത്രി, കൃഷ്ണദത്ത്, ദേവദത്ത് എന്നിവര്‍ കഥാപാത്രങ്ങളായി രംഗത്തെത്തി.
ചമയം ശശി പൂജപ്പുര, കരമന സുരേഷ്, ശബ്ദമിശ്രണം വിനു ജെ. നായര്‍. സുകുമാര്‍, വി. സുരേശന്‍, വട്ടിയൂര്‍ക്കാവ് പ്രഭാകരന്‍നായര്‍ എന്നിവര്‍ പങ്കെടുത്ത ചിരിയരങ്ങ്, അനുസ്മരണം എന്നിവ നാടകത്തിന് മുമ്പ് അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."