കളക്ഷന്‍ ഏജന്റിനെ തടഞ്ഞ് പണം കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍
കല്ലമ്പലം: എല്‍.ആന്‍ഡ്.ടി ഫിനാന്‍ഷ്യല്‍ കമ്പനിയുടെ കളക്ഷന്‍ ഏജന്റിനെ തടഞ്ഞ് പണം കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ഒറ്റൂര്‍ വില്ലേജില്‍ നെല്ലിക്കോട് ലക്ഷ്മി വില്ലയില്‍ സന്തു കൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കളക്ഷന്‍ ഏജന്റിനെ കല്ലമ്പലം മാവിന്‍മൂട് വച്ച് രണ്ട് ബൈക്കുകളിലായി എത്തിയ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ച ശേഷം പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം കല്ലമ്പലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണം ഊര്‍ജിതമാക്കുകയും സി.സി.ടി.വി നിരീക്ഷണം ശക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്വേഷണ സംഘത്തില്‍ ജി.എസ്.ഐ സക്കീര്‍ ഹുസൈന്‍, ജി.എ.എസ്.ഐ സനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുനില്‍, ഷാഡോ ടീമിലെ എ.എസ്.ഐ ഫിറോസ്, ബിജു ഹക്ക്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ദിലീപ്, ബിജുകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബാക്കിയുള്ള പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കല്ലമ്പലം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."