കിളിമാനൂര്‍ ജങ്ഷനിലെ ഗതാഗത പരിഷ്കരണത്തിന് സര്‍വകക്ഷി യോഗം
കിളിമാനൂര്‍: ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ പൊലിസ് ഏക പക്ഷീയമായി പുനക്രമീകരിച്ചത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഗതാഗത പരിഷ്കരണത്തിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയും പഴയകുന്നുമ്മേല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വ കക്ഷിയോഗം ചേര്‍ന്നു.
നിലവില്‍ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി ഇല്ലന്നും അതിനാല്‍ അടിയന്തിരമായി ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു അധ്യക്ഷയായി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി, കിളിമാനൂര്‍ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍, ആറ്റിങ്ങല്‍ ആര്.ടി.ഒ, ജനപ്രതിനിധികള്‍, ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാക്കള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ താല്‍ക്കാലികമായി ഓട്ടോ ഇടുന്നതിന് അനുമതി നല്കാന് തീരുമാനിച്ചു. പൊലിസ് നടത്തിയ മറ്റ് പരിഷ്ക്കാരങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഗേറ്റ് വിട്ടു വേണം ഓട്ടോ പാര്‍ക്ക് ചെയ്യേണ്ടത്. ഉടന്‍ തന്നെ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു കൂട്ടി സമഗ്രമായ പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതാണെന്നും പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ജില്ലാ മജിസ്ട്രേറ്റിന്റെ പ്രധിനിധി, ജില്ലാ പൊലിസ് മേധാവിയുടെ പ്രധിനിധി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പ്രധിനിധി, ആര്.ടി.ഒയുടെ പ്രധിനിധി എന്നിവര്‍ ചേര്‍ന്നതാണ് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."