അമ്പലവയല്‍ സദാചാര ഗുണ്ടായിസം: രണ്ടാംപ്രതി അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്കെതിരെ നടന്ന സദാചാര ആക്രമണത്തില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതി വിജയകുമാര്‍ തിരുവനന്തപുരം നേമത്തുനിന്നാണ് അറസ്റ്റിലായത്. വിജയകുമാര്‍ ലീസിനെടുത്ത് നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.
കേസിലെ മുഖ്യപ്രതിയായ സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്തയാളാണ് വിജയകുമാര്‍ എന്ന് യുവതി പൊലിസില്‍ മൊഴി നല്‍കിയിരുന്നു. സജീവാന്ദനൊപ്പം യുവതിയെയും യുവാവിനെയും സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ മര്‍ദിക്കുമ്പോള്‍ ഇയാളും കൂടെ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
യുവാവിനെ മര്‍ദിച്ചതിനെ ചോദ്യം ചെയ്ത യുവതിയേയും ജീവാനന്ദന് ക്രൂരമായി മര്‍ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു. പുറത്തു വന്ന ദൃശ്യങ്ങളില്‍ യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമായി കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."