കാലവര്‍ഷം: ദുരന്തങ്ങള്‍ ലഘൂകരിക്കാന്‍ ഏകോപനം വേണമെന്ന് കലക്ടര്‍
കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ദുരന്തങ്ങളും നാശനഷ്ടങ്ങളും ലഘൂകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ യു.വി ജോസ് നിര്‍ദേശം നല്‍കി. ഇതിനായി കലക്ടറേറ്റിലും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തസാധ്യതാ മേഖലകളില്‍ പ്രത്യേക ദുരിതാശ്വാസ ക്യാംപ് തുറക്കാന്‍ കെട്ടിടം കണ്ടെത്താനായി നടപടി സ്വീകരിക്കും. ജില്ലയിലെ വെള്ളപ്പൊക്ക-മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ നടപടികളെടുക്കാനും പാറമടകളില്‍ പാറപൊട്ടിക്കുന്നത് തടയാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ രൂക്ഷമായ വരള്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പുഴകളിലും തോടുകളിലും പരസ്ഥിതിക്ക് അനുയോജ്യമായ താല്‍ക്കാലിക തടയണകളും ചെക്ക്ഡാമുകളും നിര്‍മിക്കാനും കിണര്‍ റീചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി മൂന്നിന് ജില്ലയില്‍ ശുചിത്വദിനമായി ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."